തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ഹരിതം കേരളം പദ്ധതിയ്‌ക്ക് 7.5 കോടി. ഹരിതം കേരളം മിഷനുമായി ചേർന്ന് കളകളുടെ നവീകരണം, കളകളെ ജലസേചന പദ്ധതികളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾക്ക് 7.50 കോടി രൂപ വകയിരുത്തി. എല്ലാ ജില്ലകളിലും മൈക്രോ ഇറിഗേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്താൻ 12 കോടി രൂപയും നദികൾ മാലിന്യ മുക്തമാക്കുന്ന പദ്ധതിക്കായി രണ്ട് കോടി രൂപയും അനുവദിച്ചു.
ഹരിതം കേരളം പദ്ധതിയ്‌ക്ക് 7.5 കോടി; കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്ന് ധനമന്ത്രി - ഹരിതം കേരളം
ഹരിതം കേരളം പദ്ധതിയ്‌ക്ക് 7.5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറം ബണ്ട് നിർമാണത്തിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ഓരോ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിനായി അടുത്ത വർഷത്തിനുള്ളിൽ 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 20 കോടി രൂപ ബജറ്റിൽ അധികമായി നീക്കിവച്ചിട്ടുണ്ട്. ന്യൂ എനര്‍ജി പാർക്കിനായി 10 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ഹൈഡ്രജൻ പാർക്കുകളും സംസ്ഥാനത്ത് കെണ്ടുവരും. 2040 ഓടെ കേരളം സമ്പൂർണ പുനരുപയോഗ ഊർജ സംസ്ഥാനമാകുമെന്നും ധനമന്ത്രി പറഞ്ഞു.