കേരളം

kerala

By

Published : Jun 4, 2021, 10:35 AM IST

Updated : Jun 4, 2021, 12:41 PM IST

ETV Bharat / state

മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ച വ്യാധി തടയാൻ 50 കോടി രൂപ

എല്ലാ താലൂക്ക് ജില്ലാ ജനറൽ ആശുപത്രികളിലും പകർച്ചവ്യാധി തടയാൻ പ്രത്യക കിടക്കകൾ സജ്ജീകരിക്കും. മെഡിക്കൽ കോളജുകളിൽ പകർച്ചവ്യാധി തടയാൻ പ്രത്യേക ബ്ലോക്കുകൾ നിർമിക്കും. 50 കോടി രൂപയാണ് ഇതിനായി അനുവദിക്കുന്നത്.

kerala budget 2021  കേരള ബജറ്റ് 2021  കെ എൻ ബാലഗോപാൽ  kn balagopal  ധനകാര്യമന്ത്രി  finance minister  ആരോഗ്യം  ആരോഗ്യമേഖല  health  health sector
kerala budget 2021: Emphasis on the health sector

തിരുവനന്തപുരം: ധനമന്ത്രി കെ എം ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയ്ക്കും മുന്തിയ പരിഗണന.

മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ച വ്യാധി തടയാൻ 50 കോടി രൂപ

20000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സിഎച്ച്സി, താലൂക്ക് ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. ഓരോ ഐസൊലേഷൻ വാർഡിൽ മൂന്നു കോടി രൂപ വീതമാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 636.5 കോടി രൂപ ഇതിനായി അനുവദിക്കും. ഇതിനായി എംഎൽഎമാരുടെ വികസന ഫണ്ടിൽ നിന്ന് പണം കണ്ടെത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ എല്ലാ ആശുപത്രികളിളും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്‌ഡിയാക്കി മാറ്റുമെന്നും ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു.

മെഡിക്കൽ കോളജുകളിൽ കൂടുതൽ സംവിധാനങ്ങൾ

പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കൽ കോളജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ കൊവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് കുട്ടികൾക്കുള്ള അടിയന്തിര ചികിത്സാ സൗകര്യം ശക്തിപ്പെടുത്തും. ഇതിന്‍റെ ആദ്യപടിയായി പീഡിയാട്രിക് ഐസിയുകളിലെ കിടക്ക ശേഷി വർധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമിക്കുമെന്നും ബജറ്റിൽ പറയുന്നു. ഇതിന്‍റെ പ്രാരംഭഘട്ടമായി 25 കോടി രൂപ അനുവദിക്കും.

ആരോഗ്യ മേഖലയ്ക്ക് പരിഗണന

ആദ്യ തരംഗത്തിൽ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തിൽ കുറവ് കണ്ടതോടെ കൊവിഡ് നിയന്ത്രണവിധേയമായെന്ന പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന നിലയിലാണ് രണ്ടാം തരംഗത്തിന്‍റെ വരവ്. പകർച്ച വ്യാധിയുടെ തീവ്രതയും രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവും സർക്കാരിന് തിരിച്ചടിയായി മാറിയെന്നും മന്ത്രി സൂചിപ്പിച്ചു. കൊവിഡ് മഹാമാരിയെ ചെറുക്കാൻ ആദ്യഘട്ടം മുതൽ കേരളം നടത്തിയ പ്രവർത്തനം അഭിമാനകരമാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്‍റെ വാക്സിൻ നയം: വിമർശിച്ച് ധനകാര്യ മന്ത്രി

കേന്ദ്ര സർക്കാരിന്‍റെ വാക്സിൻ നയത്തെ അദ്ദേഹം വിമർശിച്ചു. കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന സംസ്ഥാന സർക്കാരുകൾക്ക് ഇരുട്ടടിയായിട്ടാണ് കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് വാക്സിൻ പോളിസി പ്രഖ്യാപിക്കപ്പെട്ടത്. അശാസ്ത്രീയമായ വാക്സിൻ വിതരണവും കയറ്റുമതിയും കാരണം കൊവിഡ് പടർന്നുപിടിക്കുമ്പോളും കോർപ്പറേറ്റ് കൊള്ളയ്ക്ക് അവസരം നൽകുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Jun 4, 2021, 12:41 PM IST

ABOUT THE AUTHOR

...view details