തിരുവനന്തപുരം: 3400 കോടി രൂപ ആസ്‌തിയുള്ള കെ.എസ്.ആർ.ടി.സിയുടെ ബാധ്യത 3800 കോടിക്ക് മുകളിലാണ്. ദിനം പ്രതി ഈ ബാധ്യത വർദ്ധിക്കുകയാണ്. ഇത് മറികടക്കാൻ സംസ്ഥാന ബജറ്റിൽ എന്ത് പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. വർഷം തോറും ആയിരം ബസിറക്കുമെന്നും കോർപ്പറേഷനെ ലാഭത്തിലാക്കുമെന്നും പ്രഖ്യാപിച്ചാണ് ഇടതു മുന്നണി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കാര്യം ഇതുവരെ എങ്ങുമെത്തിയിട്ടില്ലതാനും.
സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ കെഎസ്ആർടിസി - സംസ്ഥാന ബജറ്റ്
ദിനം പ്രതി കെ.എസ്.ആർ.ടി.സിയുടെ ബാധ്യത വർദ്ധിക്കുകയാണ് . ഇതിനെ മറികടക്കാൻ സംസ്ഥാന ബജറ്റിൽ എന്ത് പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
![സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ കെഎസ്ആർടിസി കെ.എസ്.ആർ.ടി.സി state budget 2020 kerala budget hope and aspiration for ksrtc sector കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സംസ്ഥാന ബജറ്റിൽ പ്രതീക്ഷിക്കുന്നതെന്ത് സംസ്ഥാന ബജറ്റ് സംസ്ഥാന ബജറ്റ് 2020](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5966729-thumbnail-3x2-ksrtc.jpg)
മൂന്ന് വർഷം കൊണ്ട് ഇടത് സർക്കാർ ഇറക്കിയത് 101 ബസുകൾ മാത്രമാണ്. പുതിയ ബസുകൾ ഇറങ്ങാതെ കോർപ്പറേഷന് മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 7 വർഷം കാലാവധി പൂർത്തിയാക്കിയ 300 ഓളം സൂപ്പർ ഡീലക്‌സ് ബസുകൾ ഈ ഏപ്രിലോടെ ഓർഡിനറി ബസുകളായി മാറും. ഇതോടെ പ്രതിസന്ധി ഇനിയും വർദ്ധിക്കും. ഇലക്‌ട്രിക് ബസുകൾ പുറത്തിറക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനവും അതേ പടി നിലനിൽക്കുകയാണ്.
നിലവിൽ കെ.എസ്.ആർ.ടി.സിയിൽ ദൈനംദിന വരുമാനം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഭീമമായ വായ്‌പാ ബാധ്യതയാണ് ഇപ്പോൾ കോർപ്പറേഷന്‍റെ മുന്നിലെ പ്രശ്‌നം. ഈ ബാധ്യത സർക്കാർ ഏറ്റെടുക്കുന്ന സമീപനം ഉണ്ടായാൽ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാം. ഉയർന്ന പലിശ നിരക്കിലുള്ള വായ്‌പ ഒഴിവാക്കിയാൽ തന്നെ കോര്‍പ്പറേഷൻ കര കയറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടേയും അഭിപ്രായം. ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി മാത്രം അവശേഷിക്കുന്ന പതിവ് രീതി ഇത്തവണയുണ്ടാകില്ലെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.