കേരളം

kerala

ETV Bharat / state

കരുതല്‍ ഡോസ്‌ വാക്‌സിനേഷന് സംസ്ഥാനത്ത് തുടക്കം - ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്‌ വാക്‌സിന്‍

60 വയസിന് മുകളില്‍ പ്രായമായ അനുബന്ധ രോഗമുള്ളവര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കുമാണ് കരുതല്‍ ഡോസ്‌

booster dose vaccination  Kerala Health Department  Covid Vaccination Updates  Kerala Covid  vaccination centers in kerala  കൊവിഡ്‌ വാക്‌സിനേഷന്‍  കരുതല്‍ ഡോസ്‌ ഇന്ന് എടുത്തു തുടങ്ങും  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്‌ വാക്‌സിന്‍  കേരള കൊവിഡ്‌
കരുതല്‍ ഡോസ്‌ വാക്‌സിനേഷന്‍ ഇന്ന് മുതല്‍

By

Published : Jan 10, 2022, 9:47 AM IST

Updated : Jan 10, 2022, 11:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷന് തുടക്കം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസിന് മുകളില്‍ പ്രായമായ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

18 വയസിന് മുകളിൽ പ്രായമായവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് കുത്തിവയ്‌പ്പും. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നല്‍കുക.

കരുതല്‍ ഡോസ്‌ വാക്‌സിനേഷന് സംസ്ഥാനത്ത് തുടക്കം

Also Read: കൊവിഡ്: അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി മൻസുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തും

60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ വാക്‌സിനേഷന്‌ മുമ്പ് ഡോക്‌ടറുടെ അഭിപ്രായം തേടണം. ഓൺലൈൻ ബുക്കിങ് വഴിയും നേരിട്ട്‌ ബുക്ക് ചെയ്‌തും വാക്‌സിൽ എടുക്കാം.

മുതിർന്നവരുടെ വാക്‌സിൻ കേന്ദ്രത്തിൽ നീലനിറത്തിലുള്ള ബോർഡ് ഉണ്ടാകും. നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.

Last Updated : Jan 10, 2022, 11:43 AM IST

ABOUT THE AUTHOR

...view details