തിരുവനന്തപുരം: കേരളത്തിലെ ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും. കൊവിഡ് ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചതുമുതല്‍ അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ബീച്ച് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍ 12ന് നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ നവംബര്‍ 1 മുതല്‍ തുറക്കാനും അന്ന് തീരുമാനിച്ചിരുന്നു.
കേരളത്തിലെ ബീച്ച് ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും
ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടം മുതൽ അടച്ചിട്ടിരിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി തുറക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് നാളെ മുതൽ ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നത്.
കേരളത്തിലെ ബീച്ച് ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ വിനോദസഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളും തുറന്നിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ തങ്ങുന്നതിന് തടസമില്ല. കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് കയില്‍ കരുതണം.