തിരുവനന്തപുരം:നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഓട്ടോ - ടാക്‌സി സംയുക്തസമര സമിതി ഇന്ന് രാത്രി മുതൽ ആഹ്വാനം ചെയ്‌തിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിയത്.
ഓട്ടോ - ടാക്‌സി നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗതാഗത മന്ത്രി സംസാരിക്കുന്നു. ALSO READ:ഇത് വിപിൻ കാണാനാഗ്രഹിച്ച വിവാഹം ; വിദ്യക്ക് താലിചാര്‍ത്തി നിധിന്‍
നിരക്കുവർധന ന്യായമാണെന്നാണ് സർക്കാർ കരുതുന്നത്. 2018 ൽ പെട്രോളിന് 64 ഉം ഡീസലിന് 52 ഉം രൂപ വില ഉണ്ടായിരുന്നപ്പോഴത്തെ നിരക്കാണ് ഇപ്പോഴുമുള്ളത്. വർധിച്ച ഇന്ധന വില, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ നിരക്ക് പുനഃക്രമീകരിക്കേണ്ടതുണ്ട്.
നിരക്ക് വർധന അടക്കം തൊഴിലാളികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ചുമതലപ്പെടുത്തി. തെളിവെടുപ്പ് നടത്തി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നാണ് നിർദേശം.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ബി.എം.എസ് പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ല.