തിരുവനന്തപുരം:മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇതിന്‍റെ പശ്ചാത്തലത്തിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദുചെയ്‌ത് ധനാഭ്യർഥനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പിരിഞ്ഞത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്‌ക്ക് പുറത്ത് ഇരുന്ന് പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍. ഭരണഘടനാലംഘനം നടത്തിയ മന്ത്രി നിയമസഭയിൽ ഉള്ള സാഹചര്യത്തിൽ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ബഹളത്തിനിടെ സ്‌പീക്കർ ധനാഭ്യർഥനകളിന്മേലുള്ള നടപടികളിലേക്ക് കടന്നു.