കേരളം

kerala

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; ഗവര്‍ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ പാസാക്കും

സര്‍വകലാശാലകളുടെ ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകൾ സഭയിൽ അവതരിപ്പിക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകൾ കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരം തീരുമാനിക്കും.

By

Published : Dec 4, 2022, 10:22 AM IST

Published : Dec 4, 2022, 10:22 AM IST

ഗവര്‍ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ  നിയമസഭ സമ്മേളനം  നിയമസഭ സമ്മേളനം നാളെ  പതിനഞ്ചാം കേരള നിയമസഭ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  സർക്കാർ ഗവർണർ പോര്  നിയമസഭ സമ്മേളനം ബില്ലുകൾ  kerala assembly session  assembly session  kerala assembly session starts tomorrow  governor arif muhammad khan  governor sarkar issue  കാര്യോപദേശക സമിതി  കാര്യോപദേശക സമിതി നിമയസഭ സമ്മേളനം
നിയമസഭ സമ്മേളനം നാളെ

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. ചാൻസലര്‍ പദവിയിൽ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബിൽ സഭയിൽ പാസാക്കും. പതിനാല് സര്‍വകലാശാലകളുടെയും ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലുകളാണ് സഭ സമ്മേളനത്തിൽ ഏവരും ഉറ്റുനോക്കുന്നത്.

സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ രൂക്ഷമായ പോര് നിലനിൽക്കുന്നതിനിടെയാണ് നാളെ നിയമസഭ സമ്മേളനം ചേരുന്നത്. പൂര്‍ണമായും നിയമ നിര്‍മ്മാണാത്തിനായാണ് സമ്മേളനം ചേരുന്നത്. നാളെ ആരംഭിക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കേണ്ട ബില്ലുകൾ കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും തീരുമാനിക്കുക.

ആദ്യ രണ്ട് ദിനങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ തീരുമാനിക്കേണ്ടത് സ്‌പീക്കറാണ്. അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകൾ, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം, സിൽവര്‍ ലൈനിൽ നിന്നുള്ള പിൻമാറ്റം തുടങ്ങിയവ സർക്കാരിനെതിരെ ആയുധമായി പ്രയോഗിക്കാനാകും പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഡിസംബർ 15 വരെയാണ് സമ്മേളനം.

Also read:ഗവര്‍ണര്‍ക്കെതിരെയുള്ള പൊതുതാത്‌പര്യ ഹർജി തള്ളി ഹൈക്കോടതി

ABOUT THE AUTHOR

...view details