കേരളം

kerala

ETV Bharat / state

അവസാനിച്ചത് രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി ; ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്‌മരിച്ച് നിയമസഭ - പിണറായി വിജയന്‍

ഉമ്മന്‍ ചാണ്ടിയുടെയും വക്കം പുരുഷോത്തമന്‍റെയും ജീവിതം പുതുതലമുറയ്‌ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala Assembly Session  Oommen Chandy  Vakkom Purushothaman  Kerala Assembly Session Remembering Oommen Chandy  Kerala Assembly Session Remembering  Pinarayi vijayan  Pinarayi vijayan about Oommen Chandy  Pinarayi vijayan about Vakkom Purushothaman  നിയമ സഭ  നിയമ സഭ സമ്മേളനം  ഉമ്മന്‍ ചാണ്ടി  ഉമ്മന്‍ ചാണ്ടി അനുസ്‌മരണം  വക്കം പുരുഷോത്തമന്‍ അനുസ്‌മരണം  പിണറായി വിജയന്‍  വിഡി സതീശന്‍
Kerala Assembly Session

By

Published : Aug 7, 2023, 10:34 AM IST

Updated : Aug 7, 2023, 10:58 AM IST

ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്‌മരിച്ച് നിയമസഭ

തിരുവനന്തപുരം : അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരോഷത്തമനേയും അനുസ്‌മരിച്ച് നിയമസഭ. പതിനഞ്ചാം കേരള നിയമ സഭയുടെ ഒന്‍പതാം സമ്മേളനത്തിന്‍റെ ആദ്യ ദിനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും വക്കം പുരുഷോത്തമനും അംഗങ്ങള്‍ ആദരമര്‍പ്പിച്ചത്. ഇരുനേതാക്കളുടെയും രാഷ്‌ട്രീയ ജീവിതം പുതുതലമുറയ്‌ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെന്നും പ്രിയങ്കരം കേരള നിയമസഭ :ഉമ്മന്‍ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരളനിയമ സഭയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ തന്നെ പ്രവര്‍ത്തിച്ചു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. രാഷ്‌ട്രീയമായി ഇരുചേരിയില്‍ ആയിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. കഠിനാധ്വാനിയും സ്ഥിരോത്സാഹിയുമായ നേതാവായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻ‌ചാണ്ടിയുടെ ആത്മാർഥത പുതുതലമുറയ്ക്ക്‌ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. ചെറിയ സങ്കടങ്ങളുമായി വരുന്ന ജനങ്ങളെ പോലും അദ്ദേഹം ചേർത്ത് നിർത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച, സാധാരണക്കാരെ മറക്കാത്ത നേതാവായിരുന്നു അദ്ദേഹം. ജനസമ്പർക്ക പരിപാടിയിലൂടെ സാധാരണക്കാരുടെ ദൈനം ദിന ജീവിതത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ഉത്തരവുകൾ പോലും ഇറക്കി.

സാധാരണക്കാരെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും ഇടപെട്ടു. അചഞ്ചലമായ നിയമ വിശ്വാസം പുലർത്തിയ നേതാവ്. നീതിമാനായ നേതാവ് മരണത്തിന് ശേഷം ജനങ്ങളുടെ മനസ്സിൽ ഉയർത്തെഴുന്നേറ്റുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വക്കം പുരുഷോത്തമന്‍ കേരള രാഷ്‌ട്രീയത്തോടൊപ്പം സഞ്ചരിച്ച നേതാവ് :ജനസേവനത്തിന് വില കൽപ്പിച്ച് രാഷ്ട്രീയ രംഗത്തേക്ക് വന്ന നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു അദ്ദേഹം. വക്കം എന്ന നാടിന്‍റെ ചരിത്രം ഉള്‍ക്കൊണ്ട നേതാവ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിഞ്ഞ നേതാവ്.

അദ്ദേഹത്തിന്‍റെ ഏഴര പതിറ്റാണ്ട് നിറഞ്ഞുനിന്ന രാഷ്ട്രീയ ജീവിതം പുതുതലമുറയ്ക്ക്‌ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർക്കശ്യം പാലിച്ച നേതാവെന്ന് വി.ഡി സതീശന്‍ :നിയമസഭയില്‍ കാര്‍ക്കശ്യം പാലിച്ച നേതാവായിരുന്നു വക്കം പുരുഷോത്തമെന്ന് വിഡി സതീശന്‍. കാര്യങ്ങൾ കൃത്യമായി പഠിച്ച് ഉദ്യോഗസ്ഥരുമായി ആരോഗ്യകരമായി ചർച്ച നടത്തിയ നേതാവായിരുന്നു. എടുക്കുന്ന തീരുമാനം നടപ്പാക്കുന്നതില്‍ അദ്ദേഹത്തിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. സംസ്ഥാനം ഏറ്റവും സാമ്പത്തിക പ്രതിസന്ധി നേരിട്ട സമയത്ത് ധനമന്ത്രിയായി പ്രവര്‍ത്തിച്ച് മുന്നേറിയ നേതാവായിരുന്നു വക്കമെന്നും വി ഡി സതീശൻ അനുസ്‌മരിച്ചു.

Last Updated : Aug 7, 2023, 10:58 AM IST

ABOUT THE AUTHOR

...view details