തിരുവനന്തപുരം : സംസ്ഥാനത്തെ കശുവണ്ടി മേഖലയിലെ പ്രതിസന്ധി കാരണം ആരും ആത്മഹത്യ ചെയ്‌തിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍. കശുവണ്ടി വ്യവസായം സംബന്ധിച്ച്, ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇതിനെ എതിര്‍ത്ത പ്രതിപക്ഷ എംഎല്‍എ പിസി വിഷ്‌ണുനാഥ്, മന്ത്രി സഭയില്‍ അറിയിച്ചത് തെറ്റാണെന്ന് പറഞ്ഞു.
മന്ത്രിക്ക് ഉത്തരം തയ്യാറാക്കിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വലിയ പിഴവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ പിസി വിഷ്‌ണുനാഥ് കശുവണ്ടി മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തവരുടെ പേരുകളും വായിച്ചു. മേഖലയിലെ പ്രതിസന്ധികളെ സംബന്ധിച്ച് വ്യവസായികളും എംഎല്‍എയുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആരും ഇത്തരം ഒരു വിഷയം ഉന്നയിച്ചില്ലെന്ന് മന്ത്രി മറുപടി നല്‍കി.