തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായോ പാട്ടത്തിനോ വിട്ടുകൊടുത്ത ഭൂമി തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പണം ആവശ്യപ്പെടുന്നതായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി സംസ്ഥാനം നല്‍കിയ ഭൂമിയില്‍ ഉപയോഗിക്കാത്ത സ്ഥലം തിരികെ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതില്‍ വലിയ ഉപാധികളാണ് മുന്നോട്ടുവെയ്‌ക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
കേന്ദ്രവുമായി സഹകരിച്ച് സംസ്ഥാനം ആരംഭിച്ച പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്ന നയമാണ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്‍റെ സമീപനത്തിനെതിരെ ഒറ്റക്കെട്ടായി സമ്മര്‍ദം ചെലുത്തണം. പൊതുമേഖല സ്ഥാപനങ്ങള്‍ വേണ്ടെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം.