തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിലെ പുതിയ രേഖകൾ പ്രതിഭാഗത്തിന് നൽകി. കഴിഞ്ഞ തവണ രേഖകൾ അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അവ നിരസിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തിന് ശേഷമാണ് പുതിയ രേഖകള്‍ പ്രതിഭാഗത്തിന് നല്‍കിയത് (Assembly Ruckus Case).
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ നടപടികൾ ആരംഭിക്കണമെങ്കിൽ ഇത്തരം നിയമ വശങ്ങൾ പൂർണമായും പ്രോസിക്യൂഷൻ നടപ്പാക്കേണ്ടത് അനിവാര്യമാണ്. പതിനൊന്ന് സാക്ഷികളും നാല് രേഖകളുമാണ് നേരത്തെ ഉണ്ടായിരുന്നത്. പുതിയ പ്രതികളെ കുറിച്ച് രേഖകളില്‍ വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല (Assembly Ruckus Case Updates).