തിരുവനന്തപുരം : മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ഇടതുനേതാക്കൾക്കെതിരായ കേസ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ തീയതി ഇന്ന് തീരുമാനിക്കും. വിചാരണയ്ക്ക് മുന്നോടിയായി പ്രതികൾക്ക് നിയമസഭയ്ക്കുള്ളിൽ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്ന ഡിവി ഡിയുടെ കോപ്പികള്‍ ഇന്ന് കൈമാറും.
നിയമസഭ കൈയാങ്കളി കേസ് : വിചാരണയാരംഭിക്കുന്ന തീയതി ഇന്നറിയാം, ഡിവിഡി കോപ്പികള്‍ കൈമാറും - കെ കുഞ്ഞമ്മദ്
2015 മാർച്ച് 13 നാണ് കേസിന് ആസ്‌പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് കേസ്
![നിയമസഭ കൈയാങ്കളി കേസ് : വിചാരണയാരംഭിക്കുന്ന തീയതി ഇന്നറിയാം, ഡിവിഡി കോപ്പികള്‍ കൈമാറും Kerala Assembly rucks case court Kerala Assembly K M Mani V Sivankutty EP Jayarajan KT Jaleel നിയമസഭ കൈയാങ്കളി കേസ് കെ എം മാണി വി ശിവൻകുട്ടി ഇ പി ജയരാജൻ കെ ടി ജലീൽ കെ അജിത് കെ കുഞ്ഞമ്മദ് സി കെ സദാശിവൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16746367-thumbnail-3x2-tt.jpg)
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവൻകുട്ടി, ഇടതുനേതാക്കളായ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവര്‍ എല്ലാവരും ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്‌ച കോടതി കേസ് പരിഗണിച്ചപ്പോൾ പ്രതികളുടെ അഭിഭാഷകർ ഹാജരായിരുന്നു. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭയില്‍ ആക്രമണം നടത്തി സര്‍ക്കാര്‍ ഖജനാവിന് 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് കേസ്.