കേരളം

kerala

ETV Bharat / state

നിയമസഭ കൈയാങ്കളി; കേസ് കോടതി ഇന്ന് പരിഗണിക്കും - നിയമസഭ കയ്യാങ്കളി കേസ്

സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്‌, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചതിനാണ് ക്രൈംബ്രാഞ്ച് കേസ്.

Kerala assembly ruckus case  chief judicial magistrate court  pinarayi government  crime branch  നിയമസഭ കയ്യാങ്കളി; കേസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  നിയമസഭ കയ്യാങ്കളി കേസ്  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി
നിയമസഭ കയ്യാങ്കളി; കേസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

By

Published : Aug 9, 2021, 7:25 AM IST

തിരുവനന്തപുരം:നിയമസഭ കൈയാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി രൂക്ഷ വിമർശനത്തോടെ തള്ളിയിരുന്നു. ഇതോടെ കേസിൽ വിചാരണ നടപടികൾ സിജെഎം കോടതിയിൽ ആരംഭിക്കും.

അതേസമയം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കൾ വിടുതൽ ഹർജി നൽകിയിരിക്കുകയാണ്. ഈ ഹർജിയിൽ വാദം പരിഗണിച്ച ശേഷമാകും സിജെഎം കോടതി വിചാരണ തീയതി തീരുമാനിക്കുക.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. സ്‌പീക്കറുടെ കസേര, എമർജൻസി ലാംബ്‌, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചത് കാരണം 2.20 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.

Also read: സംസ്ഥാനത്ത് 18,607 പേര്‍ക്ക് കൂടി COVID 19 ; ടി.പി.ആര്‍ ഉയരുന്നു

ABOUT THE AUTHOR

...view details