കേരളം

kerala

ETV Bharat / state

സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വിവാദമായ സര്‍വകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലാണ് പാസാക്കിയത്

university act amendment bill  kerala assembly  kerala niyamasabha  നിയമസഭ  കേരള നിയമസഭ  സർവകലാശാല നിയമ ബിൽ  സർവകലാശാല നിയമഭേദഗതി ബിൽ  Kerala Assembly Passes University laws Bill  governor arif mohammed khan  കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ
സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

By

Published : Sep 1, 2022, 7:45 PM IST

തിരുവനന്തപുരം : സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കുന്ന നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. ജനാധിപത്യം ഉറപ്പാക്കാനാണ് ഭേദഗതിയെന്നാണ് ഭരണപക്ഷത്തിൻ്റെ വാദം. കമ്മ്യൂണിസ്റ്റ്‌വത്കരണം ലക്ഷ്യമിട്ടാണ് ഭേദഗതിയെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ ഉണ്ടാകില്ല. നിയമ തടസം ഒഴിവാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന് പകരം പ്രതിനിധിയെ ഉൾപ്പെടുത്തിയ ഭേദഗതിയും സഭ അംഗീകരിച്ചു. പകരം വൈസ് ചെയർമാൻ നിർദേശിക്കുന്നയാളെ കമ്മിറ്റിയിൽ അംഗമാക്കും.

ഗവർണറുടെ പരസ്യ എതിർപ്പിനെ തുടർന്നാണ് സർക്കാർ മാറ്റത്തിന് നിർബന്ധിതരായത്. സർവകലാശാല നിയമ ഭേദഗതി ബില്ലിൽ സഭയിൽ ഉയർന്നത് വ്യത്യസ്‌ത വാദഗതികളാണ്. സർവകലാശാലകളെ അനാഥമാക്കുന്നുവെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം.

കേന്ദ്ര സർക്കാർ സർവകലാശാലകളിൽ കാവിവത്കരണം നടത്തും പോലെ സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് വൽക്കരണമാണ് നടത്തുന്നത്. ചട്ടപ്രകാരം പോയില്ലെങ്കിൽ ഭേദഗതിക്ക് സുപ്രീം കോടതി തിണ്ണയിൽ പോലും സ്ഥാനം ഉണ്ടാകില്ലെന്നും പ്രതിപക്ഷം വിമർശിച്ചു. സർവകലാശാല ഭേദഗതി ബില്ലിനോട് യോജിക്കില്ല.

ബില്ല് ഉന്നത വിദ്യാഭ്യാസ വകുപ്പിന് മാനക്കേടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ബില്ല് പാസാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ വയ്യെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ നിശ്ചയിക്കുന്ന പാവകളെ വിസി മാരായി നിയമിക്കാനാണ് ശ്രമമെന്നും ഇത് അപമാനകരമെന്നും ആക്ഷേപിച്ച പ്രതിപക്ഷം ബിൽ പാസാക്കുന്ന സമയം സഭ ബഹിഷ്‌കരിച്ചു.

ജനാധിപത്യ വത്കരണത്തിനൊപ്പം അക്കാദമിക താൽപര്യങ്ങളും ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനി അറിയേണ്ടത്.

ABOUT THE AUTHOR

...view details