തിരുവനന്തപുരം:ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തിൻ്റെ അഴിമതിവിരുദ്ധ സംരക്ഷണ മതിൽ. നിയമസഭ കവാടത്തിന് പുറത്താണ് പ്രതിപക്ഷം അഴിമതിവിരുദ്ധ സംരക്ഷണ മതിൽ തീർത്തത്. സഭ നടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്നാണ് പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ സഭ കവാടത്തിനു മുന്നിൽ പ്രതിഷേധ മതിൽ തീർത്തത്.
'മുഖ്യമന്ത്രി മറുപടി പറയണം'; അഴിമതിവിരുദ്ധ സംരക്ഷണ മതിലുമായി പ്രതിപക്ഷം
ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസം സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ മതിൽ. നിയമസഭാ കവാടത്തിന് പുറത്താണ് പ്രതിപക്ഷം അഴിമതിവിരുദ്ധ സംരക്ഷണ മതിൽ തീർത്തത്.
ഡോളർ കടത്ത് കേസ്: അഴിമതിവിരുദ്ധ സംരക്ഷണ മതിൽ തീർത്ത് പ്രതിപക്ഷം
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്. സഭ സമ്മേളനം ആരംഭിച്ച് ചോദ്യോത്തരവേള തുടങ്ങുമ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നു. ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
READ MORE:ഡോളര്‍ കടത്ത്; തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
Last Updated : Aug 13, 2021, 10:55 AM IST