തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ചകൾക്കായി യുഡിഎഫ് യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. ഘടക കക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് ഉഭയ കക്ഷി ചർച്ചയിൽ ഏകദേശ ധാരണയായിരുന്നു. അതേസമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനുള്ള സീറ്റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനത്തിൽ എത്താനായിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് - seat distribution
ബുധനാഴ്‌ച വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം ചേരുക. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ചര്‍ച്ച നടത്തും.
12 സീറ്റുകള്‍ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. എന്നാൽ പത്ത് സീറ്റ് നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകൾ തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഇതിൽ എത്ര സീറ്റുകൾ വിട്ടു നൽകുമെന്നത് അനുസരിച്ചാകും സമവായം രൂപപ്പെടുക. കേരള കോണ്‍ഗ്രസുമായി കോൺഗ്രസ് നേതൃത്വം ഇന്ന് ചർച്ച നടത്തും. മുസ്ലീം ലീഗിന് മൂന്ന് സീറ്റുകൾ അധികമായി നൽകാൻ തീരുമാനമായിരുന്നു. 27 സീറ്റിൽ ലീഗ് മത്സരിക്കും. സീറ്റ് വിഭജനം പൂർത്തിയാക്കി ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ ശ്രമം.