തിരുവനന്തപുരം:സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക പ്രകാരം 2,63,08,087 വോട്ടർമാരാണ് ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 1,37,79,263 സ്ത്രീ വോട്ടർമാരും 1,29,52,025 പുരുഷ വോട്ടർമാരുമാണ് സംസ്ഥാനത്തുള്ളത്. 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 5,79,835 പുതിയ വോട്ടർമാരാണ് പട്ടികയിൽ ഉള്ളത്. 1,56,413 വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വോട്ടർപട്ടികയിൽ രണ്ടിടത്ത് പേരുള്ളവർ, മരണപ്പെട്ടവർ, താമസം മാറിയവർ എന്നിവരെയാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു - final voters list published
ഇത്തവണ സ്ത്രീ വോട്ടർമാർ കൂടുതലാണെന്നും ഇക്കുറി ആദ്യമായി വോട്ട് ചെയ്യുന്ന മൂന്ന് ലക്ഷം പേരാണ് അന്തിമ പട്ടികയിലുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
![നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു തിരുവനന്തപുരം kerala assembly election election 2021 അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു final voters list published തിരുവനന്തപുരം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10325534-thumbnail-3x2-new.jpg)
നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത്. കുറവ് വയനാട്ടിലും. 18നും 19നും ഇടയിൽ പ്രായമുള്ള 299,258 വോട്ടർമാർ പട്ടികയിലുണ്ട്. സംസ്ഥാനത്തെ വോട്ടർ പട്ടിക പ്രകാരം ജനസംഖ്യ 76.55 ശതമാനമായി ഉയർന്നിട്ടുണ്ട്. ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 40771 ആയി ഉയരും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങൾ നടക്കുകയാണ്. തീയതി എന്നാണെന്ന് കൃത്യമായി പറയാറായിട്ടില്ലെന്നും മീണ വ്യക്തമാക്കി.
Last Updated : Feb 1, 2021, 9:40 PM IST