2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാർഥി നിര്‍ണയത്തിൽ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് ഒരു ഫലവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 38 ശതമാനം സ്ഥാനാർഥികൾക്ക് എതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ പ്രമുഖ പാര്‍ട്ടികളും, 11 മുതല്‍ 89 ശതമാനം വരെ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരിക്കുന്ന സ്ഥാനാർഥികളും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നുള്ള പ്രഖ്യാപനം നടത്തി.
വിശകലനം നടത്തിയ 928 സ്ഥാനാർഥികളില്‍ 335 സ്ഥാനാർഥികളും (38 ശതമാനം) തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും, 167 (18 ശതമാനം) പേര്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പ്രഖ്യാപിച്ചിരുന്നു. 2016ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 1,125 സ്ഥാനാർഥികളിൽ 311 പേര്‍ (28 ശതമാനം) തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും, 138 (12 ശതമാനം) സ്ഥാനാർഥികൾ തങ്ങള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പ്രഖ്യാപിച്ചിരുന്നു.
335 സ്ഥാനാർഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട് - ക്രിമിനല്‍ കേസുകളിൽ പെട്ട സ്ഥാനാർഥികൾ - പാര്‍ട്ടി അടിസ്ഥാനത്തില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 87 സ്ഥാനാർഥികളിൽ 77 പേരും (89 ശതമാനം), ബിജെപിയുടെ 107 സ്ഥാനാർഥികളിൽ 76 (71 ശതമാനം) പേരും, സിപിഎമ്മിന്‍റെ 72 സ്ഥാനാർഥികളിൽ 49 (68 ശതമാനം) പേരും, ഐയുഎംഎല്ലിന്‍റെ 25 സ്ഥാനാർഥികളിൽ 17 (68 ശതമാനം) പേരും, സിപിഐന്‍റെ 23 സ്ഥാനാർഥികളിൽ 10 (44 ശതമാനം) പേരും, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ 12 സ്ഥാനാർഥികളിൽ 4 (33 ശതമാനം) പേരും, ബിഎസ്‌പിയുടെ 72 സ്ഥാനാർഥികളിൽ 8 (11 ശതമാനം) പേരും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സത്യവാങ്മൂലത്തിൽ സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.
- ഗുരുതരമായ ക്രിമിനല്‍ കേസുകളിൽ പെട്ട സ്ഥാനാർഥികൾ- പാര്‍ട്ടി അടിസ്ഥാനത്തില്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 87 സ്ഥാനാർഥികളിൽ 47 പേരും (54 ശതമാനം) , ബിജെപിയുടെ 107 സ്ഥാനാർഥികളിൽ 48 (36 ശതമാനം) പേരും, സിപിഎമ്മിന്‍റെ 72 സ്ഥാനാർഥികളിൽ 19 (26 ശതമാനം) പേരും ഐയുഎംഎല്ലിന്‍റെ 25 സ്ഥാനാർഥികളിൽ 6 (24 ശതമാനം) പേരും, സിപിഐന്‍റെ 23 സ്ഥാനാർഥികളിൽ 2 (9 ശതമാനം) പേരും ബിഎസ്‌പിയുടെ 72 സ്ഥാനാർഥികളിൽ 6 (8 ശതമാനം) പേരും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സത്യവാങ്മൂലത്തിൽ സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.
- 16 സ്ഥാനാർഥികള്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു. ഈ 16 സ്ഥാനാർഥികളില്‍ ഒരു സ്ഥാനാർഥി തനിക്കെതിരെ ബലാത്സംഗകുറ്റം (ഐപിസി വകുപ്പ് 376) ഉണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
- ആറ് സ്ഥാനാർഥികള്‍ കൊലപാതകവുമായി ബന്ധപ്പെട്ട (ഐപിസി വകുപ്പ് 302) കേസുകള്‍ തങ്ങള്‍ക്കെതിരെ ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
- 16 സ്ഥാനാർഥികള്‍ തങ്ങള്‍ക്കെതിരെ കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട (ഐപിസി വകുപ്പ് 307) കേസുകള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
- 140 മണ്ഡലങ്ങളില്‍ 75 (54 ശതമാനം) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലങ്ങളാണ്. മുന്നോ അതിലധികമോ സ്ഥാനാർഥികള്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ച മണ്ഡലങ്ങളെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മണ്ഡലങ്ങളാക്കി മാറ്റുന്നത്.
- ബിജെപിയുടെ ക്രിമിനല്‍ കേസുകൾ
- കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ നിന്നും ഒരേ സമയം മത്സരിക്കുന്ന സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ തനിക്കെതിരെ 248 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതക ശ്രമം, സമാധാനം ഭംഗപ്പെടുത്തല്‍, കൊള്ള, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
- തൃപ്പൂണിത്തുറയില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ഡോക്‌ടർ കെ.എസ് രാധാകൃഷ്‌ണൻ 211 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുള്ള ശ്രമം, പിടിച്ചുപറി, തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തില്‍ വീടുകളില്‍ അതിക്രമിച്ചു കയറൽ, അപകടകരമായ ആയുധങ്ങളൊ അതുപോലുള്ള വസ്‌തുക്കളോ കൊണ്ട് സ്വമേധയാ പരിക്കേല്‍പ്പിക്കുവാനുള്ള ശ്രമം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
- മണലൂരില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി രാധാകൃഷ്‌ണനും തനിക്കെതിരെ 176 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതക ശ്രമം, കൊള്ള, മനപൂര്‍വമല്ലാത്ത നരഹത്യ, സ്ത്രീകള്‍ക്കെതിരെമനപ്പൂർവം ചെയ്യുന്ന അതിക്രമം, തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള വീടുകളില്‍ അതിക്രമിച്ചു കയറുന്നതു പോലുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
167 സ്ഥാനാർഥികള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്