തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നിയമസഭയിൽ വരുമ്പോൾ താൻ പ്രതിരോധത്തിലാകുമെന്ന് അറിഞ്ഞ് അതിനെ ചെറുക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് റിപ്പോർട്ട് ചോർത്തിയതെന്ന് വി.ഡി സതീശൻ എം.എല്‍.എ. സിഎജിയെ സർക്കാരിനെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളുടെ കൂട്ടത്തിൽ കൊണ്ടുപോയി കെട്ടി. കേരളം കണ്ട ഏറ്റവും കൗശലക്കാരാനായ മന്ത്രിയാണ് ഐസക്കെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഐസക്ക് കൗശലക്കാരന്‍; റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷം - കിഫ്ബി
കേരളം കണ്ട ഏറ്റവും കൗശലക്കാരാനായ മന്ത്രിയാണ് ഐസക്കെന്നും വി.ഡി സതീശൻ.
![ഐസക്ക് കൗശലക്കാരന്‍; റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി സിഎജി ഓഡിറ്റ് നിരീക്ഷണങ്ങളോട് യോജിക്കുന്നതായി വി.ഡി സതീശൻ വി.ഡി സതീശൻ kerala assembly adjournment motion vd satheeshan കിഫ്ബി സിഎജി ഓഡിറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10309008-thumbnail-3x2-vd.jpg)
2018ലും ഓഫ് ബജറ്റ് കടമെടുപ്പിനെ സിഎജി ഓഡിറ്റ് റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. അന്ന് എന്തുകൊണ്ട് ധനമന്ത്രി റിപ്പോർട്ട് ചോർത്തിയില്ല. എക്സിറ്റ് മീറ്റിങ് മിനിട്സ് റിപ്പോർട്ട് സിഎജി ധനവകുപ്പിന് നൽകിയില്ലെന്ന് പറഞ്ഞ് ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ്. ധനവകുപ്പിന് നൽകിയ റിപ്പോർട്ട് ഒപ്പിട്ട് ധന സെക്രട്ടറി മടക്കി നൽകിയില്ല. ഇവിടെ കിഫ്ബിയെ അല്ല ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയാണ് സിഎജി വിമർശിച്ചത്. ഇത്തരത്തിൽ ഓഫ് ബജറ്റ് കടമെടുപ്പിനെതിരെ മോദി സർക്കാരിനെയും സിഎജി വിമർശിച്ചിട്ടുണ്ട്. ഐസക്ക് ചെയ്ത പോലെ ധനമന്ത്രി നിർമല സീത രാമനും ഇത്തരം കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.