തിരുവനന്തപുരം : കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് നിലവിൽ വന്നു. കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്ത് കെഎഎസ് നിലവിൽ വന്നത്. മൂന്ന് സ്ട്രീമുകളിൽ നിന്നായി പരീക്ഷയും അഭിമുഖവും കടന്ന് യോഗ്യത നേടിയ 105 പേർക്ക് നിയമന ശിപാർശ നൽകി.
പിഎസ്‌സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയർമാൻ എം.കെ സക്കീർ നിയമന ശിപാർശ മൂന്ന് സ്ട്രീമുകളിലെയും ആദ്യ റാങ്കുകാർക്ക് നേരിട്ടുനൽകി. സിവിൽ സർവീസിനുസമാനമായ സംസ്ഥാന സർക്കാരിൻ്റെ ഭരണ സർവീസിലേക്കാണ് നിയമനം.
നേരിട്ടുള്ള തെരഞ്ഞെടുപ്പിൽപ്പെടുന്ന ഒന്നാം സ്ട്രീമിൽ മാലിനി.എസ്, രണ്ടാം സ്ട്രീമിൽ അഖില ചാക്കോ, മൂന്നാം സ്ട്രീമിൽ അനൂപ് കുമാർ എന്നിവർക്കാണ് പിഎസ്‌സി ചെയർമാൻ നേരിട്ട് നിയമന ശിപാർശ നൽകിയത്.