തിരുവനന്തപുരം :കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പിന്നാക്ക വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനം. ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പുകൾക്ക് നിർദേശം നൽകി. പിന്നാക്ക വിഭാഗങ്ങളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പാണ് കേന്ദ്രം നിർത്തലാക്കിയത്.
80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വർഷം 1500 രൂപ നൽകുന്ന പ്രീ മെട്രിക് സ്‌കോളർഷിപ്പ് ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രമാക്കിയാണ് കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയത്. കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയമാണ് പുതിയ നിർദേശത്തിലൂടെ പിന്നാക്ക വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ഇല്ലാതാക്കിയത്.