കേരളം

kerala

ETV Bharat / state

കീം ഓണ്‍ ലൈനാകുന്നു; കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഇനി ഓണ്‍ലൈനില്‍ - പ്രവേശന പരീക്ഷ

Kerala Engineering Entrance Exam Will Be Online From This Year: കീം' പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിലേക്ക്.

keem online  ആര്‍ ബിന്ദു  ഓണ്‍ ലൈന്‍ പരീക്ഷ  പ്രവേശന പരീക്ഷ  Engineering Entrance Exam
Kerala Engineering Entrance Exam Will Be Online From This Year

By ETV Bharat Kerala Team

Published : Jan 3, 2024, 10:05 PM IST

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തും. ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ച് പരീക്ഷ ഓൺലൈനായി നടത്താനുള്ള നിർദ്ദേശം പ്രവേശന പരീക്ഷാ കമ്മീഷണർ സർക്കാരിന്‍റെ പരിഗണനക്ക് സമർപ്പിച്ചിരുന്നു(Kerala Engineering Entrance Exam Will Be Online From This Year).

എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പറാകും ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം, വേഗത്തിലുള്ള ഫല നിര്‍ണയം, എന്നിവയുൾപ്പെടെ നേട്ടങ്ങൾ സി.ബി.ടി മോഡിനുള്ളതായും ശുപാർശയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ശുപാർശകൾ പരിഗണിച്ച് പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ അനുമതി നൽകി പുറപ്പെടുവിച്ച ഉത്തരവിനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയത്.

പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താൻ പുതിയ മാറ്റത്തിലൂടെ സാധ്യമാവുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വാർത്ത കുറിപ്പില്‍ അറിയിച്ചു.

ABOUT THE AUTHOR

...view details