കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; കെപിസിസി തീരുമാനമെടുക്കുമെന്ന് കെ.സി.വേണുഗോപാല്‍ - എഐസിസി ജനറല്‍ സെക്രട്ടറി

കേരളത്തിലെ സംയുക്ത സമരം സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം നല്‍കിയതോടെ അത് അടഞ്ഞ അധ്യായമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.

kc venugopal  aicc general secratary  കെ.സി.വേണുഗോപാല്‍  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  എഐസിസി ജനറല്‍ സെക്രട്ടറി  പൗരത്വ ഭേദഗതി നിയമം
പൗരത്വ ഭേദഗതി നിയമം; എല്‍ഡിഎഫുമായുള്ള സംയുക്ത സമരത്തില്‍ കെപിസിസി പ്രസിഡന്‍റിന്‍റേത് അവസാന വാക്കെന്ന് കെ.സി.വേണുഗോപാല്‍

By

Published : Dec 27, 2019, 1:25 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫുമായി നടത്തിയ സംയുക്ത സമരം സംബന്ധിച്ച വിവാദങ്ങള്‍ പുകയവേ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. വിഷയത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതാണ് അവസാനവാക്കെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം; എല്‍ഡിഎഫുമായുള്ള സംയുക്ത സമരത്തില്‍ കെപിസിസി പ്രസിഡന്‍റിന്‍റേത് അവസാന വാക്കെന്ന് കെ.സി.വേണുഗോപാല്‍

ദേശീയ തലത്തില്‍ യോജിക്കാവുന്നവരോടെല്ലാം യോജിച്ച് ശക്തമായ സമരമെന്നാണ് കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ അവിടുത്തെ നേതൃത്വത്തിന് തീരുമാനിക്കാം. കേരളത്തിലെ സമരം സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണം നല്‍കിയതോടെ അത് അടഞ്ഞ അധ്യായമായെന്നും വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനാ തലവനായ ഗവര്‍ണര്‍ രാഷട്രീയം പറയുമ്പോള്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details