കേരളം

kerala

ETV Bharat / state

''അരിയെത്ര എന്ന് ചോദിച്ചതിന് പയറഞ്ഞാഴി എന്ന മറുപടി'' സ്പീക്കർ ശ്രീരാമകൃഷ്ണനെ വിമർശിച്ച് കെ.സി ജോസഫ്

ശ്രീരാമകൃഷ്ണന്‍റെ മറുപടി പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ്

കെ.സി ജോസഫ്  തിരുവനന്തപുരം  സ്പീക്കർ ശ്രീരാമകൃഷ്ണൻ  വിമർശിച്ച് കെ.സി ജോസഫ്  KC Joseph criticizes Speaker
''അരിയെത്ര എന്ന് ചോദിച്ചതിന് പയറഞ്ഞാഴി എന്ന മറുപടി'' സ്പീക്കർ ശ്രീരാമകൃഷ്ണനെ വിമർശിച്ച് കെ.സി ജോസഫ്

By

Published : Dec 10, 2020, 4:08 PM IST

തിരുവനന്തപുരം:നിയമസഭയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആക്ഷേപങ്ങൾക്കല്ല സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകിയതെന്ന് കെ.സി ജോസഫിൻ്റെ വിമർശനം. അരിയെത്ര എന്ന് ചോദിച്ചതിന് പയറഞ്ഞാഴി എന്ന രീതിയിലാണ് സ്പീക്കർ വിശദീകരണം നൽകിയത്. ഇത് പ്രതിപക്ഷനേതാവിന്‍റെ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ്.

സഭയുടെ അന്തസ്സിനെയും മാന്യതയെയും പറ്റി ശ്രീരാമകൃഷ്ണനിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. കെഎം മാണി ബജറ്റ് അവതരിപ്പിച്ച വേളയിൽ സഭാധ്യക്ഷനെ ആക്രമിക്കാനും കേരളനിയമസഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ ആഭാസകരമായ അഴിഞ്ഞാട്ടം നടത്താനും നേതൃത്വം നൽകിവരുടെ ഉപദേശം ആവശ്യമില്ലെന്നും കെ സി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ABOUT THE AUTHOR

...view details