തിരുവനന്തപുരം: കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട മുട്ടത്തറയിലെ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ചാരിറ്റി പ്രവർത്തനത്തിന്‍റെ പേരിലാണ് പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. 2020 സെപ്‌റ്റംബർ മുതൽ പല പ്രാവശ്യം പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. രണ്ട് ദിവസം മുൻപാണ് കഴക്കൂട്ടം പൊലീസിന് പരാതി ലഭിക്കുന്നത്. സംഭവം അറിഞ്ഞ ചൈൽഡ് ലൈൻ കഴക്കൂട്ടം പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവാവ് ഒളിവിൽ പോയെന്നും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു.