തിരുവനന്തപുരം:ഡീലുമായി നടക്കുന്നവർക്ക് ജനം വോട്ട് ചെയ്യില്ലെന്ന് കഴക്കൂട്ടം യുഡിഎഫ് സ്ഥാനാർഥി എസ്.എസ്.ലാൽ. കുന്നുകുഴി സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ഥി. കഴക്കൂട്ടത്ത് യുഡിഎഫിന് നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്ന് എസ്.എസ്. ലാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡീലുമായി നടക്കുന്നവർക്ക് ജനം വോട്ട് ചെയ്യില്ലെന്ന് എസ്.എസ്.ലാൽ - S S Lal
കുന്നുകുഴി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് കഴക്കൂട്ടം യുഡിഎഫ് സ്ഥാനാർഥി എസ്.എസ്.ലാൽ വോട്ട് രേഖപ്പെടുത്തിയത്.
ഡീലുമായി നടക്കുന്നവർക്ക് ജനം വോട്ട് ചെയ്യില്ലെന്ന് എസ്.എസ്.ലാൽ
മറ്റു സ്ഥാനാർഥികളെ അവരുടെ പാർട്ടി തന്നെ തള്ളി പറഞ്ഞവരാണെന്നും എസ്.എസ്.ലാല്‍ പറഞ്ഞു. ശബരിമല വിഷയത്തിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളി സുരേന്ദ്രനെ പിണറായി വിജയൻ തന്നെ തള്ളി പറഞ്ഞു. അതേ സമയം സംസ്ഥാന ഘടകത്തിലെയൊന്നും പിന്തുണയില്ലാതെയാണ് ശോഭാ സുരേന്ദ്രൻ സ്ഥാനാർഥിയായത്. അതുകൊണ്ടു തന്നെ കഴക്കൂട്ടത്ത് ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എസ്.എസ് ലാൽ പറഞ്ഞു.
Last Updated : Apr 6, 2021, 10:05 AM IST