തിരുവനന്തപുരം: ഔദ്യോഗിക ഉദ്‌ഘാടനത്തിന് മുന്‍പ് തന്നെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു. സര്‍വീസ് റോഡിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് തുറന്ന മേല്‍പ്പാലം പണികള്‍ പൂര്‍ത്തിയായലും അടയ്‌ക്കില്ലെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മേല്‍പ്പാലത്തിന്‍റെ ഉദ്‌ഘാടനം പിന്നീട് നടക്കും.
ഔദ്യോഗിക ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം മേൽപാത തുറന്നു - എലിവേറ്റഡ് ഹൈവേ
സര്‍വീസ് റോഡിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് എലിവേറ്റഡ് ഹൈവേ തുറന്നത്
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി എത്തുന്ന തീയതി അനുസരിച്ചായിരിക്കും മേല്‍പ്പാലത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘടനം. അതേസമയം പണികള്‍ പൂര്‍ത്തിയായിട്ടും മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധപ്പെട്ട അധികൃതര്‍ മേല്‍പ്പാലം തുറന്നത്.
കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണ് കഴക്കൂട്ടള്ളത്. മേല്‍പ്പാലം തുറന്നുകൊടുത്തതോടെ കഴക്കൂട്ടം ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് പരിഹാരമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.