തിരുവനന്തപുരം:കഴക്കൂട്ടത്ത് അയ്യൻകാളി നഗറിൽ വീടിന് തീപിടിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം. അയ്യൻകാളി നഗറിൽ ഗീതയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടുകൂടി തീ പിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു. ഗീതയെ കൂടാതെ മക്കളായ പ്രവീണും പ്രമോദുമാണ് വീട്ടിലുണ്ടായിരുന്നത്.
കഴക്കൂട്ടത്ത് വീടിന് തീ പിടിച്ചു; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ - kazhakkuttam house fire
അയ്യൻകാളി നഗറിൽ ഗീതയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടുകൂടി തീ പിടിച്ചത്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം കഴക്കൂട്ടം പോലീസിൽ പരാതി നൽകി

കഴക്കൂട്ടത്ത് വീടിന് തീ പിടിച്ചു; ദുരൂഹതയാരോപിച്ച് പൊലീസിൽ പരാതി നൽകി
സംഭവത്തിൽ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ച് കുടുംബം കഴക്കൂട്ടം പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സിപിഎമ്മും കോൺഗ്രസും വിട്ട് കഴക്കൂട്ടം അയ്യൻകാളി നഗറിൽ നിന്നും ചിലർ ബിജെപിയിൽ ചേർന്നിരുന്നു. ബിജെപിയിൽ ചേർന്ന ഗീതയുടെ വീടിനാണ് തീപിടിച്ചത്. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.