തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ കഴക്കൂട്ടം മണ്ഡലത്തിൽ വാക്പോര് മുറുകുന്നു. എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ ബിജെപിക്കുവേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി എസ്.എസ്. ലാൽ ആരോപിച്ചു. വീടുകയറി പച്ചയായി മതവും ജാതിയും പറയുകയാണ് മന്ത്രി. ഇതിന് തന്‍റെ കയ്യിൽ തെളിവുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ലാൽ പറഞ്ഞു.
കടകംപള്ളി വോട്ടുചോദിക്കുന്നത് ബിജെപിക്കുവേണ്ടിയെന്ന് എസ്എസ് ലാല്‍ - kazhakkootam
വീടുകളിൽ കയറി പച്ചയായി മതവും ജാതിയും പറയുകയാണ് മന്ത്രിയെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ് ലാല്‍.
![കടകംപള്ളി വോട്ടുചോദിക്കുന്നത് ബിജെപിക്കുവേണ്ടിയെന്ന് എസ്എസ് ലാല്‍ തിരുവനന്തപുരം തിരുവനന്തപുരം ജില്ലാ വാര്‍ത്തകള്‍ കഴക്കൂട്ടം നിയമസഭ തെരഞ്ഞെടുപ്പ് 2021 നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ kerala assembly election 2021 എസ്.എസ്. ലാൽ എസ്.എസ് ലാല്‍ കടകംപള്ളി സുരേന്ദ്രന്‍ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുന്നു kadakampalli surendran ss lal against kadakampalli surendran kazhakkootam udf candidate ss lal kazhakkootam state assembly election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11263665-thumbnail-3x2-sslal.jpg)
കഴക്കൂട്ടത്ത് കടകംപള്ളി വോട്ട് ചോദിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് എസ്.എസ് ലാല്‍
അതേസമയം, ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെയും ലാൽ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളുമായി ഡീൽ ഉണ്ടാക്കിയെന്ന ശോഭയുടെ ആരോപണം കേരളത്തിലെ ജനങ്ങളെ ചോദ്യം ചെയ്യുന്നതാണ്. മോദി വന്നിട്ട് കോൺഗ്രസിൽ നിന്നും ആരും അടർന്ന് പോയില്ല. മദ്യ കമ്പനിയുടെ ആളുകള്‍ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണെന്നും അവരുമായാണോ ഡീലെന്ന് ബിജെപി വ്യക്തമാക്കണമെന്നും ലാല്‍ ആവശ്യപ്പെട്ടു.
കഴക്കൂട്ടത്ത് കടകംപള്ളി വോട്ട് ചോദിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് എസ്.എസ് ലാല്‍
Last Updated : Apr 3, 2021, 4:12 PM IST