തിരുവനന്തപുരം:കവിയൂർ പീഡന കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 28 ലേക്ക് മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2004 സെപ്റ്റംബർ 28 നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കെ.എ. നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
കവിയൂർ പീഡനം; കേസ് പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി - കവിയൂർ പീഡന കേസ്
2004 നാണ് കേസിനാസ്പദമായ സംഭവം. കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കെ.എ.നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കവിയൂർ പീഡനം; കേസ് പരിഗണിക്കുന്നത് സെപ്റ്റംബറിലേക്ക് മാറ്റി പ്രത്യേക കോടതി
കിളിരൂർ കേസിലെ മുഖ്യ പ്രതി ലത നായരാണ് കവിയൂർ കേസിലെ ഏക പ്രതി. ലത നായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച്ച വച്ചതിന്‍റെ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ആരോപണം.
Also read:സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം സംരക്ഷിക്കുമെന്ന് വി.എൻ.വാസവൻ