കേരളം

kerala

ETV Bharat / state

Kaviyoor Rape Case : കോടതിയിൽ ഹജരാകാത്ത ലത നായർക്ക് അറസ്‌റ്റ്‌ വാറണ്ട് - പ്രതി ലത നായർക്ക് അറസ്‌റ്റ്‌ വാറണ്ട്

Kaviyoor Rape Case : ഓൺലൈൻ സംവിധാനം നിലനിൽക്കെ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ലെന്ന് കോടതി

kaviyoor rape case  arrest warrant against defendent latha nair  കവിയൂർ പീഢന കേസ്  പ്രതി ലത നായർക്ക് അറസ്‌റ്റ്‌ വാറണ്ട്  തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
Kaviyoor Rape Case: കവിയൂർ പീഢന കേസ്; കോടതയിൽ ഹജരാകാത്ത പ്രതി ലത നായർക്ക് അറസ്‌റ്റ്‌ വാറണ്ട്

By

Published : Dec 22, 2021, 8:41 PM IST

തിരുവനന്തപുരം :Kaviyoor Rape Case : കവിയൂർ പീഡന കേസില്‍ കോടതിയിൽ ഹജരാകാത്ത പ്രതി ലത നായർക്ക് അറസ്‌റ്റ്‌ വാറണ്ട്. ഓൺലൈൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ല എന്ന വിമർശനത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

2004 സെപ്റ്റംബർ 28-നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കെ.എ.നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ കേസിലെ മുഖ്യ പ്രതി ലത നായരാണ് കവിയൂർ കേസിലെ ഏക പ്രതി.

ALSO READ:16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി,ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും

ലത നായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്‌ച വച്ചതിന്‍റെ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബാംങ്ങളുടെ ആരോപണം.

ABOUT THE AUTHOR

...view details