തിരുവനന്തപുരം: കവിയൂർ പീഡനക്കേസ് പരിഗണിക്കുന്നത് സിബിഐ പ്രത്യേക കോടതി ഏപ്രിൽ ഏഴിലേക്ക് മാറ്റി . കൂട്ട ആത്മഹത്യാക്കേസിൽ സിബിഐ സമർപ്പിച്ച നാലാം തുടരന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. ആദ്യ റിപ്പോട്ടുകളിൻ നിന്ന് വ്യത്യസ്‌തമായി മരണപ്പെട്ട പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നതിന് തെളിവുകളില്ല എന്ന് കാണിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനും കോടതി നിർദ്ദേശം നൽകിയിരുന്നു.
കവിയൂർ പീഡനക്കേസ് പരിഗണിക്കുന്നത് ഏപ്രിൽ ഏഴിലേക്ക് മാറ്റി - കോടതി ഏപ്രിൽ ഏഴിലേക്ക് മാറ്റി
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കൂട്ട ആത്മഹത്യക്കേസിൽ സിബിഐ സമർപ്പിച്ച നാലാം തുടരന്വേഷണ റിപ്പോർട്ട് കോടതി തള്ളിയിരുന്നു.

കവിയൂർ പീഡനക്കേസ് കോടതി ഏപ്രിൽ ഏഴിലേക്ക് മാറ്റി
സിബിഐ അന്വേഷണ സംഘം സമർപ്പിച്ചിരുന്ന മൂന്നു റിപ്പോർട്ടുകളും തള്ളണമെന്ന് ആവശ്യപ്പെട്ടാണ് അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയും, ക്രൈം പത്രാധിപർ നന്ദകുമാറും ഹർജി നൽകിയിരുന്നത്. 2018 നവംബർ 15 നാണ് സിബിഐ നാലാം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 2004 സെപ്റ്റംബർ 28ന് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കെ.എ.നാരായണൻ നമ്പൂതിരിയെയും, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തുകയായിരുന്നു .