തിരുവനന്തപുരം:കവിയൂര്‍ പീഡനക്കേസിലെ ഇരയായ അനഘ, പിതാവ് നാരായണന്‍ നമ്പൂതിരി കുടുംബാംഗങ്ങള്‍ എന്നിവരുടെ കൂട്ടമരണം ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളി. ഇത് നാലാം തവണയാണ് കേസ് സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളുന്നത്. സി.ബി.ഐ മൂന്ന് തവണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും പിതാവ് നാരായണന്‍ നമ്പൂതിരി ആത്മഹത്യയ്ക്ക് മുമ്പ് പലതവണ മൂത്തമകളായ അനഘയെ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു കണ്ടെത്തല്‍.
കവിയൂര്‍ പീഡനക്കേസ്; സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളി കോടതി
2004 സെപ്തംബര്‍ ഇരുപത്തിയെട്ടിനാണ് നാരായണന്‍ നമ്പൂതിരിയെയും കുടുംബാംഗങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കവിയൂര്‍ ശ്രീ വല്ലഭക്ഷേത്രം മേല്‍ശാന്തിയായിരുന്ന നാരായണന്‍ നമ്പൂതിരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭന, മക്കളായ അനഘ, അഖില എന്നിവരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമാണ് കാണപ്പെട്ടത്
സി.ബി.ഐയുടെ ഈ കണ്ടെത്തല്‍ മൂന്ന് തവണയും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചിരിക്കാം എന്ന് ചൂണ്ടിക്കാട്ടി നാലാം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. അനഘ ക്രൂര പീഡനത്തിനിരയായെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടും കോടതി ഇന്ന് തള്ളി. മരണം കൊലപാതകമാണെന്നും റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും ക്രൈം വാരികയുടെ പത്രാധിപര്‍ നന്ദകുമാര്‍, നാരായണന്‍ നമ്പൂതിരിയുടെ സഹോദരന്‍ എന്നിവര്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
2004 സെപ്തംബര്‍ ഇരുപത്തിയെട്ടിനാണ് നാരായണന്‍ നമ്പൂതിരിയെയും കുടുംബാംഗങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കവിയൂര്‍ ശ്രീ വല്ലഭക്ഷേത്രം മേല്‍ശാന്തിയായിരുന്ന നാരായണന്‍ നമ്പൂതിരിയെ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭന, മക്കളായ അനഘ, അഖില എന്നിവരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ലതാ നായരാണ് ഏക പ്രതി. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിലെ പ്രതിയായ ലതാ നായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി അനഘയെ ഉന്നതര്‍ക്ക് കാഴ്ചവച്ചുവെന്നാണ് നാരായണന്‍ നമ്പൂതിരിയുടെ കുടംബത്തിന്‍റെ ആരോപണം.