കേരളം

kerala

ETV Bharat / state

ചാനലിൽ ലൈവ് പരിപാടിക്കിടെ കാർഷിക സർവകലാശാല ഡയറക്‌ടർ കുഴഞ്ഞുവീണ് മരിച്ചു - KAU Planing Director Death

Dr Ani S Das Death : കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്‌ടർ ഡോ അനി എസ് ദാസ് തത്സമയ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദൂരദർശനിലെ കൃഷിദർശൻ പരിപാടിക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Dr Ani S Das  ഡോ അനി എസ് ദാസ്  KAU Planing Director Death  Deah During TV Live
KAU Planning Director Collapses To Death

By ETV Bharat Kerala Team

Published : Jan 13, 2024, 7:15 AM IST

തിരുവനന്തപുരം : ദൂരദർശനിലെ തത്സമയ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല പ്ലാനിങ് ഡയറക്‌ടർ ഡോ അനി എസ് ദാസ് (59) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ (ജനുവരി 12) വൈകിട്ട് ആറരയോടെയാണ് സംഭവം. ദൂരദർശനിലെ കൃഷിദർശൻ പരിപാടിക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല (KAU Planning Director Collapses To Death).

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് അനി എസ് ദാസ്. കേരള കന്നുകാലി വികസന ബോർഡ്, കേരള ഫീഡ്‌സ്, മീറ്റ് പ്രൊഡക്‌ട് ഓഫ് ഇന്ത്യ, പൗൾട്രി ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്‌ടറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

10 ദിവസം മുൻപാണ് കാർഷിക സർവകലാശാലയിൽ പ്ലാനിങ് ഡയറക്‌ടറായി ജോലിയിൽ പ്രവേശിച്ചത്. മുൻപ് കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോ‍ര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read:12 ഇന വിത്തിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവ്വകലാശാല

ABOUT THE AUTHOR

...view details