കാട്ടാക്കടയിൽ ബൈക്കപകടത്തിൽ യുവാക്കൾക്ക് പരിക്ക് - അപകടം
പരിക്കേറ്റ ബൈക്ക് യാത്രികരായ യുവാക്കളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാക്കടയിൽ ബൈക്കപകടത്തിൽ യുവാക്കൾക്ക് പരിക്ക്
തിരുവനന്തപുരം: കാട്ടാക്കടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. ബൈക്ക് യാത്രികരായ യുവാക്കൾക്കാണ് പരിക്കേറ്റത്. വിളപ്പിൽശാല ഭാഗത്തു നിന്ന് കാട്ടാക്കടയ്ക്കു വരികയായിരുന്ന ബൈക്കും എതിർദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാക്കളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Nov 15, 2020, 2:21 PM IST