തിരുവനന്തപുരം: കാട്ടാക്കടയിൽ (Kattakada Murder) വയോധികനെ മർദിച്ച് കൊലപ്പെടുത്തിയ ബന്ധുക്കള്‍ അറസ്‌റ്റില്‍. കാട്ടാക്കട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ക്രിസ്‌ത്യന്‍ പള്ളിക്ക് സമീപം പൂവച്ചൽ കുറവാണ് സംഭവം നടന്നത്. ഇവിടെ പാറമുകള്‍ എന്ന പ്രദേശത്ത് വൃദ്ധസദനം നടത്തുന്ന ജലജനാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ജലജന്‍റെ സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇയാളെ മർദിച്ചത്. മർദനത്തിനുശേഷം കല്ലുകൊണ്ട് മുഖത്ത് അടിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. വിവരം ലഭിച്ചതനുസരിച്ച് കാട്ടാക്കട പൊലീസ് എത്തി ഇയാളെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.