തിരുവനന്തപുരം:റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിയുടെ മുടിമുറിച്ച സംഭവത്തിൽ കർശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ വിദ്യാഭ്യാസ ഡയറക്ടറോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി എന്നതാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട്ടെ ക്രൂര റാഗിങ്, കടുത്ത നടപടിയുമായി സര്‍ക്കാര്‍: Kasargod Ragging - കാസർകോട് റാഗിങ്ങ്
Kasargod Ragging: കാസർകോട് ഉപ്പള ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലാണ് റാഗിങ്ങിൻ്റെ പേരിൽ സീനിയർ വിദ്യാർഥികൾ പ്ലസ്‌വൺ വിദ്യാർഥിയുടെ മുടി മുറിച്ചത്.

Kasargod Ragging: വിദ്യാർഥിയുടെ മുടിമുറിച്ച സംഭവം; നടപടി സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസമന്ത്രി
വിദ്യാർഥിയുടെ മുടിമുറിച്ച സംഭവം: നടപടി സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസമന്ത്രി
Kasargod Ragging: ഉപ്പള റാഗിങ്ങ്: 9 വിദ്യാർഥികൾക്കെതിരെ കേസ്
കാസർകോട് ഉപ്പള ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലാണ് റാഗിങ്ങിൻ്റെ പേരിൽ സീനിയർ വിദ്യാർഥികൾ പ്ലസ്‌വൺ വിദ്യാർഥിയുടെ മുടി മുറിച്ചത്. പ്ലസ്‌വൺ കൊമേഴ്സ് വിദ്യാർഥിയായ അർമാൻ്റെ മുടിയാണ് ഒരുസംഘം വിദ്യാർഥികൾ മുറിച്ചത്. സംഭവത്തിൽ ഒൻപതു വിദ്യാർഥികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു.