കേരളം

kerala

ETV Bharat / state

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

ബാങ്ക് തട്ടിപ്പിലൂടെ ലഭിച്ച പണമാണ് നിയമസഭ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും കേന്ദ്ര ഏജൻസികൾക്ക് കേസ് കൈമാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് വാർത്ത  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ വാർത്ത  കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് കെ സുരേന്ദ്രൻ  Karuvannur Bank Fraud case  Karuvannur Bank Fraud case news  Karuvannur Bank Fraud case updates  hand over to central agencies says K surendran  k surendran news  k surendran news updates
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് കെ സുരേന്ദ്രൻ

By

Published : Jul 24, 2021, 12:10 PM IST

തിരുവനന്തപുരം:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ബാങ്കില്‍ നടന്ന തട്ടിപ്പ് സിപിഎം നേതാക്കളുടെ അറിവോടെയാണ്. ഈ സിപിഎം നേതാക്കളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ബാങ്ക് തട്ടിപ്പിലെ പണമാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍.ബിന്ദുവിന്‍റെ പ്രചരണത്തിനടക്കം ഈ പണമാണ് ഉപയോഗിച്ചത്. തട്ടിപ്പ് നടത്തിയ പ്രതികളില്‍ പലരും രാജ്യം വിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാനില്ല. അതിന് കേന്ദ്ര ഏജന്‍സികള്‍ തന്നെ വരണമെന്നും ഈ വിഷയം ഉന്നയിച്ച് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

READ MORE:കരുവന്നൂർ ബാങ്ക് തട്ടിപ്പ്; തെറ്റ് ചെയ്തവർ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details