കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷകർ തിരിച്ചടി നൽകുമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എം എം ഹസ്സൻ. കേരള പ്രദേശ് കിസാൻ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് ശവമഞ്ചമേന്തി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കര്‍ഷകര്‍ തിരിച്ചടി നല്‍കും; എംഎം ഹസന്‍ - കര്‍ശകര്‍
തെരഞ്ഞെടുപ്പ് കാലത്ത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണ് കേരളസർക്കാർ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതെന്നും ഹസൻ ആരോപിച്ചു.
എംഎം ഹസന്‍
കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തവർ അത് പാലിച്ചില്ല. തെരഞ്ഞെടുപ്പുകാലത്ത് കർഷകരുടെ കണ്ണിൽ പൊടിയിടാനാണ് കേരള സർക്കാർ കാർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതെന്നും ഹസൻ ആരോപിച്ചു.