തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഒരു മണിക്കൂറിലേറെ സമയം ക്ഷേത്രത്തില്‍ ചിലവഴിച്ച് തന്ത്രിയെയും മേല്‍ശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ബിഎസ് യെദ്യൂരപ്പ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി - ബി.എസ്. യദ്യൂരപ്പ
ഒരു മണിക്കൂറിലേറെ സമയം ക്ഷേത്രത്തില്‍ ചിലവഴിച്ചു. തന്ത്രിയെയും മേല്‍ശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്
ബി.എസ്. യെദ്യൂരപ്പ ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങി
ഇന്ന് വൈകുനേരം ആറരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ശക്തമായ സുരക്ഷയാണ് കേരളാ പൊലീസ് ഒരുക്കിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് യെദ്യൂരപ്പ കേരളത്തില്‍ എത്തിയത്. നാളെ രാവിലെ കണ്ണൂരിലേക്ക് പുറപ്പെടുന്ന അദ്ദേഹം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിക്കും. ക്ഷേത്രദര്‍ശനത്തിനും സ്വകാര്യപരിപാടികള്‍ക്കുമായാണ് യെദ്യൂരപ്പയുടെ കേരള സന്ദര്‍ശനം.
Last Updated : Dec 24, 2019, 3:31 AM IST