തിരുവനന്തപുരം: അതിര്‍ത്തിയില്‍ യാത്രക്കാരെ തടഞ്ഞ കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചു. സവിശേഷ സാഹചര്യമനുസരിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെങ്കിലും അവ പൊതുമാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ക്‌ഡൗണിനു ശേഷം പുതിയ മാനദണ്ഡങ്ങള്‍ വന്ന സമയത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. അതു പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും തയ്യാറാകേണ്ടതാണ്. അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാകും. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ നിയന്ത്രണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി - മുഖ്യമന്ത്രി
കര്‍ണാടക അതിര്‍ത്തിയില്‍ യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി.
കേരളത്തിന് അനുകൂലമായ നടപടി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അന്തര്‍സംസ്ഥാന യാത്ര തടഞ്ഞതിന് ഒരു ന്യായീകരണവും ഇല്ല. ഒരു സമയത്ത് ദിവസം ഏകദേശം 150 മരണങ്ങളും, പതിനായിരത്തിലധികം കേസുകളും ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ 2020 നംവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് കൊവിഡ് വന്നതായാണ് അവരുടെയും ഐസിഎംആറിന്‍റെയും സെറൊ പ്രിവലസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. അതായത് ഏകദേശം മൂന്ന് കോടി ആളുകള്‍ക്ക് അവിടെ കൊവിഡ് വന്നു പോയിട്ടുണ്ടാകാം എന്നാണ് ആ പഠനങ്ങള്‍ കാണിക്കുന്നത്. അതിന്‍റെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു