കേരളം

kerala

ETV Bharat / state

കർക്കടക വാവ് : പിതൃസ്‌മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ - Karkidaka vavu 2022

തിരുവനന്തപുരത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം ജനാർദ്ദന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വൻ തിരക്ക്

Karkidaka vavu bali today kerala thiruvananthapuram  കർക്കടക വാവ് ബലിതർപ്പണം  പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി വിശ്വാസികൾ  തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം  വർക്കല പാപനാശം ജനാർദ്ദന സ്വാമി ക്ഷേത്രം  Karkidaka vavu 2022  പിതൃസ്‌മരണയിൽ ബലിതർപ്പണം
കർക്കടക വാവ്: പിതൃസ്‌മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ

By

Published : Jul 28, 2022, 9:30 AM IST

Updated : Jul 28, 2022, 10:08 AM IST

തിരുവനന്തപുരം :കർക്കടക വാവ് ദിനമായ ഇന്ന് (28.07.22) പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി വിശ്വാസികൾ. തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ പുലർച്ചെ 2.30ഓടെ ബലിതർപ്പണച്ചടങ്ങുകൾ തുടങ്ങി. ഇത്തവണ തിരുവല്ലത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്തി വിശ്വാസികൾ

വർക്കല പാപനാശം ജനാർദ്ദന സ്വാമി ക്ഷേത്രത്തിലും നിരവധി പേരാണെത്തിയത്. ശംഖുമുഖത്ത് കടലാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ബലിതർപ്പണത്തിന് ഇക്കുറി അനുമതിയില്ല. ജില്ല കലക്‌ടറുടെ നിർദേശപ്രകാരമാണ് ശംഖുമുഖത്ത് ഇത്തവണ അനുമതി നിഷേധിച്ചത്.

10 മണി വരെയാണ് ബലി തർപ്പണത്തിന് നിർദേശിച്ചിരിക്കുന്ന സമയം. അതിനുശേഷവും താത്പര്യമുള്ളവർക്ക് ബലിയിടാം.

Last Updated : Jul 28, 2022, 10:08 AM IST

ABOUT THE AUTHOR

...view details