കേരളം

kerala

ETV Bharat / state

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; കരിമഠം കോളനിയില്‍ സംഘർഷം

കോളനിയില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റൈസിങ്ങുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. മറു വിഭാഗം ഇത് ചോദ്യം ചെയ്‌ത് രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.

ഏറ്റുമുട്ടി  വെഞ്ഞാറമ്മൂട്  ഇരട്ട കൊലപാതം  പ്രവര്‍ത്തകര്‍  ബൈക്ക് റൈസിങ്ങ്  ഡി.വൈ.എഫ്.‌ഐ  കോണ്‍ഗ്രസ്  karimadam  issue  tvpm
വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതം; പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

By

Published : Sep 3, 2020, 9:04 AM IST

തിരുവന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.‌ഐ സംഘര്‍ഷം തുടരുന്നു. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടര്‍ന്നാണ് സംഘര്‍ഷം. കരിമഠം കോളനിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്- ഡി.വൈ.എഫ്.‌ഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനും പരിക്കേറ്റു. കോളനിയില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റൈസിങ്ങുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. മറു വിഭാഗം ഇത് ചോദ്യം ചെയ്‌ത് രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് കോണ്‍ഗ്രസ്- ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകർ വിഷയം ഏറ്റെടുത്തതോടെ അക്രമം കോളനിക്ക് പുറത്തേക്കും വ്യാപിച്ചു. ഇതിനിടയില്‍ ബോംബേറുമുണ്ടായി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതം; പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി

ABOUT THE AUTHOR

...view details