തിരുവനന്തപുരം:കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ക്യാപ്ടന്‍ വിക്രം ബത്രയുടെ ഛായ ചിത്രം വെള്ളത്തിനടിയില്‍ സ്ഥാപിച്ച് പാങ്ങോട് കരസേന സ്‌റ്റേഷനില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം. ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് സ്ഥാപിച്ച വിക്രം ബത്രയുടെ ഛായാചിത്രത്തിന് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്‌സല്‍ ലോക റെക്കോര്‍ഡ് ലഭിച്ചു.
വെള്ളത്തിനടിയില്‍ വിക്രം ബത്രയുടെ ഛായ ചിത്രം സ്ഥാപിച്ച് പാങ്ങോട് കരസേന സ്‌റ്റേഷന്‍ - പാങ്ങോട് കരസേന സ്‌റ്റേഷന്‍
ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷാണ് ചിത്രം വരച്ചത്. ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്‌സല്‍ ലോക റെക്കോര്‍ഡും ചിത്രത്തിന്. പരിപാടി കാര്‍ഗില്‍ വിജയ് ദിവസിനോട് അനുബന്ധിച്ച്.
കാര്‍ഗില്‍ വിജയ് ദിവസ് സ്മരണക്കായി ബോണ്ട് വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമുമായി ചേര്‍ന്നാണ് കരസേന വിജയ് ദിവസ് ആഘോഷിച്ചത്. ടൈലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 1500 ചതുരശ്ര അടി വിസ്ത്രീര്‍ണമുള്ള കുളത്തിലെ വെള്ളത്തിനടയില്‍ ഛായാചിത്രം പൂര്‍ത്തിയാക്കാന്‍ 8 മണിക്കൂര്‍ വേണ്ടി വന്നു. ഡാവിന്‍ചി സുരേഷിന് പാങ്ങോട് സ്‌റ്റേഷന്‍ കമാന്‍ഡര്‍ ശില്‍പവും പ്രശസ്തി പത്രവും നല്‍കി. ചടങ്ങിന്‍റെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്‌റ്റേഷന്‍ കമാന്‍ഡര്‍ യുദ്ധസ്മാരകത്തില്‍ കാര്‍ഗില്‍ യുദ്ധ നായകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.