തിരുവനന്തപുരം: കരമന കൂടം കുടംബത്തിലെ സ്വത്ത് തട്ടിപ്പ് കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ എട്ട് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയിലാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍ കലക്‌ടര്‍ മോഹന്‍ദാസ് അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്.
കരമന സ്വത്ത് തട്ടിപ്പ് കേസ്; പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
കൂടം കുടുംബത്തിന്‍റെ 200 കോടി രൂപയോളം വിലവരുന്ന വസ്‌തുക്കള്‍ തട്ടിയെടുത്തെന്ന കേസില്‍ 12 പേരെയാണ് പൊലീസ് പ്രതികളാക്കിയിരിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കോടതിയിലാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കൂടം കുടുംബത്തിന്‍റെ 200 കോടി രൂപയോളം വിലവരുന്ന വസ്‌തുക്കള്‍ തട്ടിയെടുത്തെന്ന കേസില്‍ 12 പേരെയാണ് പൊലീസ് പ്രതികളാക്കിയിരിക്കുന്നത്. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരാണ് ഒന്നാം പ്രതി. മുന്‍ കലക്‌ടര്‍ മോഹന്‍ദാസ് പത്താം പ്രതിയാണ്. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫിന്‍റെ മേല്‍നോട്ടത്തില്‍ ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണര്‍ എം.എസ്.സന്തോഷാണ് കേസ് അന്വേഷിക്കുന്നത്.
കുടുംബത്തിലെ രണ്ട് പേരുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും പരാതിയുണ്ട്. കുടുംബത്തില്‍ അവസാനം മരിച്ച ജയദേവന്‍ നായരുടെ മരണത്തില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നിട്ടുള്ളത്. ജയദേവന്‍ നായരുടെ രാസപരിശോധന ഫലം പൊലീസിന് ലഭിച്ചിരുന്നു. വിശദമായ പരിശോധന ഫലം അനേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി ലഭിച്ച ശേഷം അസ്വാഭാവികതയുണ്ടെങ്കില്‍ സ്വത്ത് തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ കൊലപാതക കേസ് കൂടി എടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.