തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബ സ്വത്ത് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിൽപത്രം അന്വേഷണ സംഘത്തിന് കൈമാറാൻ കോടതി ഉത്തരവ്.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൻ്റെ ആവശ്യപ്രകാരം വിൽപത്രത്തിലെ ഒപ്പുകളും മറ്റ് രേഖകളും ശാസ്‌ത്രീയമായി പരിശോധിക്കുന്നതിനാണ് രേഖകള്‍ കൈമാറുന്നത്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സബ് കോടതിയുടെതാണ് ഉത്തരവ്.
മാനസിക രോഗിയായ ജയമാധവൻ നായരെ കബളിപ്പിച്ച് 33 സെന്‍റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വിൽപത്രപ്രകാരം ഉമാമന്ദിരത്തിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചത് കേസിലെ ഒന്നാം പ്രതിയും കാര്യസ്ഥനുമായ രവീന്ദ്രൻ നായർക്കാണ്. ഈ വിൽപത്രം വ്യാജമായി തയ്യാറാക്കിയെന്നാണ് ആരോപണം.