കാരക്കോണം കൊലപാതകത്തില്‍ പരിശോധന നടത്തി - തിരുവനന്തപുരം
ഇവർ മുമ്പ് കമിതാക്കൾ ആയിരുന്നുവെന്നും അടുത്തിടെ ഇവർ തമ്മിൽ തെറ്റിയതാണ് കൊലപാതകത്തിനും തുടർന്നുള്ള അത്മഹത്യക്കും കാരണമായതെന്ന് റൂറൽ എസ് പി അശോക് കുമാർ പറഞ്ഞു.
![കാരക്കോണം കൊലപാതകത്തില്‍ പരിശോധന നടത്തി കാരക്കോണം കൊലപാതകം: പൊലീസും ഫോറൻസിക് വിദഗ്ധരും വീട് തുറന്ന് പരിശോധന നടത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5615867-908-5615867-1578314257817.jpg)
തിരുവനന്തപുരം: കാരക്കോണത്ത് വിദ്യാർഥിയെ കൊലപ്പെടുത്തി കാമുകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസും ഫോറൻസിക് വിദഗ്ധരും വീട് തുറന്നു പരിശോധന നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കറിക്കത്തി പൊലീസ് കണ്ടെത്തി. ഇവർ മുമ്പ് കമിതാക്കൾ ആയിരുന്നുവെന്നും അടുത്തിടെ ഇവർ തമ്മിൽ തെറ്റിയതാണ് കൊലപാതകത്തിനും തുടർന്നുള്ള അത്മഹത്യക്കും കാരണമായതെന്ന് റൂറൽ എസ് പി അശോക് കുമാർ പറഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് കൊല്ലപ്പെട്ട അക്ഷികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ അനുവിന്‍റെ മൃതദേഹം നാളെ നടക്കുന്ന പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.