കേരളം

kerala

ETV Bharat / state

പൗരത്വ ബില്ലില്‍ നിന്ന് മുസ്ലീം സമുദായത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം: കാന്തപുരം ഗവർണറെ കണ്ടു - അബൂബക്കര്‍ മുസ്ലിയാര്‍

പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നിയമ പോരാട്ടവും പ്രത്യക്ഷസമരപരിപാടികളെപ്പറ്റി പിന്നീട്‌ തീരുമാനിക്കുമെന്നും കാന്തപുരം അബൂബക്കർ മുസലിയാർ വ്യക്തമാക്കി

Kanthapuram MP's statement on citizenship amendment bill  Kanthapuram MP  citizenship amendment bill  പൗരത്വ ബില്ലിൽ മുസ്ലീമുകളെ ഒഴിവാക്കിയ നിലപാട്‌ ഭരണഘടന വിരുദ്ധം : അബൂബക്കര്‍ മുസ്ലിയാര്‍  അബൂബക്കര്‍ മുസ്ലിയാര്‍  കാന്തപുരം എംപി
പൗരത്വ ബില്ലിൽ മുസ്ലീമുകളെ ഒഴിവാക്കിയ നിലപാട്‌ ഭരണഘടന വിരുദ്ധം : അബൂബക്കര്‍ മുസ്ലിയാര്‍

By

Published : Dec 10, 2019, 11:13 PM IST

Updated : Dec 10, 2019, 11:41 PM IST

തിരുവനന്തപുരം : പൗരത്വ ബില്ലിൽ മുസ്ലീം സമുദായത്തെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്‌ ഭരണഘടന വിരുദ്ധമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പുനപരിശോധനയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നത്‌ എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട്‌ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. കുടാതെ കേരളത്തിലെ ജനങ്ങളുടെ പേടിയും സംശയങ്ങളും മാറ്റാന്‍ ഗവര്‍ണ്ണറെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നിയമ പോരാട്ടവും പ്രത്യക്ഷസമര പരിപാടികളെപ്പറ്റിയും പിന്നീട്‌ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ബില്ലില്‍ നിന്ന് മുസ്ലീം സമുദായത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം: കാന്തപുരം ഗവർണറെ കണ്ടു
Last Updated : Dec 10, 2019, 11:41 PM IST

ABOUT THE AUTHOR

...view details