പൗരത്വ ഭേദഗതി നിയമം; ഹർത്താല്‍ വേണ്ടെന്ന നിലപാടിലുറച്ച് കാന്തപുരം
മുസ്ലീം സമുദായം മാത്രമല്ല രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന സന്ദേശമാണ് കാണുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍ പാടില്ലെന്ന നിലപാടിലുറച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലീം സമുദായത്തിന്‍റേത് മാത്രമല്ല. അതിനാല്‍ ഏതെങ്കിലും ഒരു വിഭാഗം മാത്രം ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന്‍റെ പേരുദോഷം മുസ്ലീം സമുദായത്തിനാകും വന്നു ചേരുന്നത്. ഒരു വിഭാഗത്തിനു വേണ്ടിയല്ല ഭാരതത്തിന്‍റെ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിഷേധമെന്നും കാന്തപുരം പറഞ്ഞു.